03-darna-kulathunkal
കോന്നി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ കെ.പി.സി.സി അംഗം മാത്യു കുളത്തിങ്കൽ ഉദ്ഘാടനം ചെയ്യുന്നു

കോന്നി: പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ കോന്നി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. കെ.പി.സി.സി അംഗം മാത്യു കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റോജി ഏബ്രഹാമിന്റെ അദ്ധ്യക്ഷത വഹിച്ചു. ചിറ്റൂർ ശങ്കർ,എം. എസ്. പ്രകാശ്, ദീനാമ്മ റോയി,സുലേഖ വി.നായർ ,രാജീവ് മള്ളൂർ, ശ്യം എസ്. കോന്നി, മോഹൻ കുമാർ, തോമസ് കാലായിൽ, ജോസഫ് പി.വി,സുരേഷ് കൊക്കാത്തോട്, അജയകുമാർ, ഷിജു അറപ്പുരയിൽ, പ്രകാശ് പേരങ്ങാട്ട്, എന്നിവർ പ്രസംഗിച്ചു