തിരുവല്ല: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര നാളെ രാവിലെ 10ന് ജില്ലാ അതിർത്തിയായ ആറാട്ടുകടവിൽ നിന്നും പത്തനംതിട്ടയിലെ പ്രയാണത്തിന് തുടക്കമാവും, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട, ജില്ലാ ജനറൽ സെക്രട്ടറിമാരായ വിജയകുമാർ മണിപ്പുഴ, വി.എ.സൂരജ്, ശ്യാം മണിപ്പുഴ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ അതിർത്തിയിൽ വിജയയാത്രയെ സ്വീകരിക്കും. യുവമോർച്ചയുടെ നേതൃത്വത്തിൽ ബൈക്ക് റാലിയുടെ അകമ്പടിയോടെ തിരുവല്ല പട്ടണത്തിലെത്തും. തുടർന്ന് എസ്‌.സി.എസ് ജംഗ്ഷനിൽ മഹിളാ മോർച്ചയുടെയും നിയോജകമണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പബ്ലിക് സ്റ്റേഡിയത്തിനു സമീപമുള്ള വേദിയിലേക്കാനയിക്കും. തുടർന്ന് നടക്കുന്ന പൊതുയോഗം ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. നിയോജകമണ്ഡലം പ്രസിഡന്റ് ശ്യാം മണിപ്പുഴ അദ്ധ്യക്ഷത വഹിക്കും, ബി.ജെ.പി കേന്ദ്ര-സംസ്ഥാന, ജില്ലാ നേതാക്കൾ പ്രസംഗിക്കും.