പന്തളം: പന്തളം മഹാദേവർ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ജം നാളെ മുതൽ 10 വരെ നടക്കും. 11 ന് ശിവരാത്രി മഹോത്സവം. 4ന് രാവിലെ 6.30 ന് ഭദ്രദീപപ്രതിഷ്ഠ,7ന് ആചാര്യവരണം, ഗ്രന്ഥനമസ്‌കാരം, ഭാഗവത പാരായണം 9ന് വരാഹവ താരം, ഭൂമി ഭൂജ ,തുടർന്നുള്ള എല്ലാ ദിവസങ്ങളിലും രാവിലെ 5 ന് ഹരിനാമകീർത്തനാം ,5.30 ന് വിഷ്ണു സഹസ്രനാമം, ഗണപതി ഹോമം, 7ന് ഭാഗ വ ത പാരായണം ഉച്ചക്ക് 12നും വൈകിട്ട് 5 നും പ്രഭാഷണം, 6ന് ഭജന. സമാപന ദിവസമായ മാർച്ച് 10ന് രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമം, 5ന് അവഭൃഥസ്‌നാനം .ശിവരാത്രി ദിവസം രാവിലെ 5 ന് അഭിഷേകം 6ന് ഗണപതിഹോമം, 8ന് ശിവപുരാണ പാരായണം, 9.30ന് പാലഭിഷേകം, 7.30 ന് തിരുവാതിര, 10ന് മേജർസെറ്റ് കഥകളി, 12ന് ശിവരാത്രി പൂജ.