dhar
ഏറത്ത് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ്ണ പുതുശ്ശേരിഭാഗത്ത് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബിജു വർഗീസ് ഉദ്ഘാടനം ചെയ്യുന്നു.

അടൂർ : ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ വിവിധ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ പെട്രോൾ പമ്പുകളിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. ഏറത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതുശേരി ഭാഗം തുഷാര ഫ്യൂവൽസിലേക്ക് നടത്തിയ മാർച്ച് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ബിജു വർഗീസ് ഉദ്ഘാടനം ചെയ്തു. ഏറത്ത് മണ്ഡലം പ്രസിഡൻറ് അഡ്വ.ഡി.രാജീവ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് മണ്ണടി പരമേശ്വരൻ,റിനോ.പി.രാജൻ, ബാബു തണ്ണിക്കോട്, ടോം തങ്കച്ചൻ,അജി കളയ്ക്കാട് ,ഗീതാചന്ദ്രൻ,​മറിയാമ്മ തരകൻ,കണ്ണപ്പൻ,ശാന്തൻ പിള്ള, സന്തോഷ് കൊച്ചു പനങ്കാവിൽ ,പി.കെ.ഏബ്രഹാം, സൂസൻ ശശികുമാർ എന്നിവർ സംസാരിച്ചു. ചൂരക്കോട് ഉണ്ണികൃഷ്ണൻ,റജി കമ്പക്കാട്, വിജയകുമാർ, ജയിംസ്,ബിജു ജോബോയ്,സാംകുട്ടി, കുഞ്ഞുമോൻ വെട്ടിലേത്ത്, കുഞ്ഞുകോശി, റജി,വിശ്വനാഥകുറുപ്പ് ,റോയി, ശശികുമാർ , തുളസി കീഴേതിൽ തുടങ്ങിയവർ നേതൃത്വം നൽകി. മണക്കാല മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കടത്തുകാവ് പെട്രോൾ പമ്പിൽ മുമ്പിൽ നടത്തിയ ധർണ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ മണ്ണടി പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ജോയ് മണക്കാല അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം സി.കൃഷ്ണകുമാർ, ബാബു തണ്ണിക്കോട്, ശാന്തൻ പിള്ള, നിമേഷ് രാജ്,റിനോ പി.രാജൻ, ഗീതാ ചന്ദ്രൻ, റോസാമ്മ ഡാനിയേൽ, മറിയാമ്മ,​അലക്സാണ്ടർ തോമസ്,എൽസി ബെന്നി, ടോം തങ്കച്ചൻ, ആനന്ദൻ പിള്ള, രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. പെരിങ്ങനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ദീപ്തി മേരി വർഗീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ രാജേന്ദ്രൻ നായർ അദ്ധ്യക്ഷതവഹിച്ചു. പഴകുളം ശിവദാസൻ, തോപ്പിൽ ഗോപകുമാർ, ഏഴംകുളം അജു, മണ്ണടി പരമേശ്വരൻ, നരേന്ദ്രൻ പിള്ള, ഹരികുമാർ മലമേക്കര, ഷിബു ഉണ്ണിത്താൻ, രാധാകൃഷ്ണൻ കാഞ്ഞിരവിള, അലക്സ് കോയപ്പുറം, ജിതിൻ, ജോഗീന്തർ, എന്നിവർ സംസാരിച്ചു