തിരുവല്ല: എസ്.എൻ.ഡി.പി യോഗം ചാത്തങ്കരി ശാഖയുടെ അർദ്ധനാരീശ്വര ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് നാളെ കൊടിയേറും. നാളെ രാവിലെ 10.20നും 10.35നും മദ്ധ്യേ ക്ഷേത്രം തന്ത്രി പെരുന്ന സന്തോഷ് തന്ത്രിയുടെയും മേൽശാന്തി ഹരിനാരായണ ശർമ്മയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് നടക്കും. തുടർന്ന് എല്ലാ ദിവസവും 6.30ന് അഷ്ടദ്രവ്യ ഗണപതിഹോമം, 8ന് പന്തീരടിപൂജ, 9ന് ശ്രീബലി, 5.30ന് കാഴ്ചശ്രീബലി, 6.30ന് ദീപാരാധന, 7ന് മുളപൂജ, 9.30ന് സർപ്പപൂജ എന്നിവ നടക്കും. 11ന് ആറാട്ടോടെ ഉത്സവം സമാപിക്കും.