തിരുവല്ല: ഇന്ധനവില വർദ്ധനയ്ക്കെതിരെ കടപ്ര,തിക്കപ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ തിക്കപ്പുഴ പെട്രോൾ പമ്പിന് മുമ്പിൽ പ്രതിഷേധ ധർണ നടത്തി. കെ.പി.സി.സി സെക്രട്ടറി പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. കടപ്ര മണ്ഡലം പ്രസിഡന്റ് പി.തോമസ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. തിക്കപ്പുഴ മണ്ഡലം പ്രസിഡന്റ് ശിവദാസ് യു.പണിക്കർ, കടപ്ര പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ, ബ്ലോക്ക് മെമ്പർ ലിജി ആർ.പണിക്കർ, അമ്പോറ്റി ചിറയിൽ, അബ്ദുൾസത്താർ,ഗോപി ഉലവത്തുപറമ്പിൽ, മോഹൻ ചാമക്കാല, പീതാംബരദാസ്,സന്തോഷ്,ഷാജി,സോണി മട്ടയ്ക്കൽ എന്നിവർ പ്രസംഗിച്ചു. നിരണം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണിപ്പുഴ ഹിന്ദുസ്ഥാൻ പെട്രോൾ പമ്പിന് മുമ്പിൽ പ്രതിഷേധ ധർണ നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആർ.ജയകുമാർ ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അലക്സ് ജോൺ പുത്തുപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് തിരുവല്ല വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലിയേക്കര പെട്രോൾ പമ്പിനു മുൻപിൽ ധർണ നടത്തി. ഡി.സി.സി.ജന:സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് കെ.പി.രഘുകുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആർ.ജയകുമാർ, നഗരസഭ ചെയർപേഴ്സൺ ബിന്ദു ജയകുമാർ,മാത്യു ചാക്കോ, സോമൻ കല്ലേലിൽ, ശ്രീജിത്ത് കൈപ്പുഴ, ടി.പി.ഹരി, ശ്രീകുമാർ പിള്ള, റെജി മണലിൽ, എ.ജി.ജയദേവൻ, കുര്യൻ ജോർജ്ജ്,ശ്രീകുമാർ വൈഷ്ണവം എന്നിവർ പ്രസംഗിച്ചു. പെരിങ്ങര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ പെരുംത്തുരുത്തി ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് മുൻപിൽ ധർണ നടത്തി.ഡി.സി.സി ജനറൽസെക്രട്ടറി ജേക്കബ് പി.ചെറിയാൻ ധർണ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ്‌ സണ്ണി തോമസ് അദ്ധ്യക്ഷത വഹിച്ചു.അഡ്വ.സതീഷ്‌ ചാത്തങ്കരി, ഈപ്പൻ കുര്യൻ,തുമ്പയിൽ ചന്ദ്രൻപിള്ള, തോമസ് കോവൂർ,ക്രിസ്റ്റഫർ ഫിലിപ്പ്,സന്ദീപ് തോമസ്,അരുന്ധതി അശോകൻ, ഷൈനി ചെറിയാൻ,ഷാജി പതിനാലിൽ,സുനിൽ കറുകയിൽ,സനൽ കാരണത്തുശേരിൽ എന്നിവർ പ്രസംഗിച്ചു. ടൗൺ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരത്തിലെ പെട്രോൾ പമ്പിന് മുമ്പിൽ ധർണ നടത്തി.യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ലാലു തോമസ് ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അജിതമ്പാൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആർ.ജയകുമാർ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ലേഖ പ്രദീപ് ,ലതീഷ് തിരുമൂലപുരം, രതീഷ് പാലിയിൽ ,മേരി സൂസൻ, ലെജു സഖറിയ,സോജാ സജി ,പീറ്റർ,റജി ഐക്കരേത്ത്,ജയദേവൻ ,അജി മഞ്ഞാടി എന്നിവർ പ്രസംഗിച്ചു.