മല്ലപ്പള്ളി: കുന്നന്താനത്ത് ഇരുവിഭാഗം രാഷ്ട്രീയ പ്രവർത്തകർ ഏറ്റുമുട്ടി മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ വിവിധ ആശുപത്രികൾ ചികിത്സതേടി. സി.പി.എം. കുന്നന്താനം ലോക്കൽ സെക്രട്ടറി രാജേഷ് കുമാറിന് പരിക്കേറ്റതിൽ പ്രതിഷേധിച്ച് ഇന്നലെ വൈകുന്നേരം കുന്നന്താനം ജംഗ്ഷനിൽ സി.പി.എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. കീഴ്വ്യാപ്പൂര് പൊലീസ് സ്ഥലത്ത് മേൽനടപടികൾ സ്വീകരിച്ചു.