പത്തനംതിട്ട: ഇന്ധന വില വർദ്ധനയിൽ പ്രതിഷേധിച്ച് ജില്ലയിൽ നടന്ന മോട്ടോർ വാഹന പണിമുടക്ക് പൂർണം. കെ.എസ്.ആർ.ടി.സി, സ്വകാര്യബസുകൾ നിരത്തിലിറങ്ങിയില്ല. ഇടതു ട്രേഡ് യൂണിയനുകൾ,ഐ.എൻ.ടി.യു.സി എന്നിവയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പുകൾക്ക് മുന്നിൽ പ്രകടനവും ധർണയും നടന്നു. ഇന്ധനങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് സംഘപരിവാർ തൊഴിലാളി സംഘടനയായ ബി.എം.എസും പ്രകടനവും ധർണയും നടത്തി.