വള്ളിക്കോട്: പെട്രോൾ, ഡീസൽ, പാചക വാതകം എന്നിവയുടെ വില വർദ്ധനവിനെതിരെ കേന്ദ്ര സർക്കാരിന്റേയും സംസ്ഥാന സർക്കാരിന്റേയും നടപടികളിൽ പ്രതിഷേധിച്ച് വള്ളിക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. കൈപ്പട്ടൂർ ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ ധർണ കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രൊഫ: ജി. ജോൺ അദ്ധ്യക്ഷ വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സജി കൊട്ടക്കാട്, ബ്ലോക്ക് ഭാരവാഹികളായ തോമസ് ജോർജ്ജ്, പ്രസാദ് തെരുവിൽ റ്റി.എസ് തോമസ്, ലിസിമോൾ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ആർ പ്രമോദ്, പഞ്ചായത്തംഗം പത്മാ ബാലൻ, മണ്ഡലം ഭാരവാഹികളായ ഉണ്ണികൃഷ്ണൻനായർ, വർഗീസ് കുത്തുകല്ലുംമ്പാട്ട്,ബാബു നാലാംവേലിൽ,എം.ജെ സത്യൻ എന്നിവർ പ്രസംഗിച്ചു. പ്രതിഷേധ ധർണക്കു മുമ്പായി പ്രകടനം നടത്തി.