03-dcc-darna-babu-george
ഇന്ധന വില വർദ്ധനവിനെതിരെ കെപിസിസി ആഹ്വാന പ്രകാരം സംസ്ഥാന വ്യാപകമായി പെട്രോൾ പമ്പുകൾക്ക് മുമ്പിൽ നടത്തുന്ന പ്രതിഷേധ ധർണയുടെ ജില്ലാതല ഉദ്ഘാടനം ഡി. സി. സി. പ്രസിഡന്റ് ബാബു ജോർജ് പത്തനംതിട്ടയിൽ നിർവഹിക്കുന്നു

പത്തനംതിട്ട: ഇന്ധന വില വർദ്ധനവിനെതിരെ കെ.പി.സി.സി ആഹ്വാന പ്രകാരം സംസ്ഥാന വ്യാപകമായി പെട്രോൾ പമ്പുകൾക്ക് മുമ്പിൽ നടത്തുന്ന പ്രതിഷേധ ധർണയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ടയിൽ ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അബ്ദുൾ കലാം ആസാദ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു, മുൻ ഡി.സി.സി പ്രസിഡന്റ് പി.മോഹൻരാജ്, ഡി.സി.സി ഭാരവാഹികളായ കെ.കെ.റോയിസൺ, സാമുവൽ കിഴക്കുപുറം, ജാസിംകുട്ടി, റോജി പോൾ ഡാനിയേൽ, സിന്ധു അനിൽ, രജനി പ്രദീപ്, പി.കെ.ഇക്ബാൽ, ഏബൽ മാത്യു, റെനീസ് മുഹമ്മദ്, സജി അലക്‌സാണ്ടർ, അഖിൽ അഴൂർ, മേഴ്‌സി വർഗീസ്, ഫാറൂക്ക്, അജിത്ത് മണ്ണിൽ, രമേശ്.എം.ആർ, സജീവ് ജോസഫ് മാത്യു, പി.എം.അമീൻ, ലിയാക്കത്ത് അലിക്കാൻ, ജോസ് കൊടുംന്തറ, നിബു വെട്ടിപ്പുറം, രാജു നെടുവേലി, ലൂയിസ് വിനയൻ, ബിനു വൈലപ്ര, വർഗീസ്, അനിൽ, ബിനു.ടി.ഡേവിഡ് എന്നിവർ പ്രസംഗിച്ചു.