a
ഉറപ്പാണു എൽ.ഡി.എഫ്, ഉയിരാണു സജി ചെറിയാൻ എന്ന ഓഡിയോ ആൽബം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം നിർവ്വഹിക്കുന്നു

ചെങ്ങന്നൂർ : എൽ.ഡി.എഫ് സർക്കാരിന്റെ അഞ്ച് വർഷത്തെ വികസനവും കെ.കെ രാമചന്ദ്രൻ നായരും അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് മൂന്നു വർഷം സജി ചെറിയാൻ മണ്ഡലത്തിൽ നടത്തിയ വികസന നേട്ടങ്ങളും വിവരിച്ച് അണിയിച്ചൊരുക്കിയ ഉറപ്പാണ് എൽ.ഡി.എഫ്, ഉയിരാണു സജി ചെറിയാൻ, എന്ന ഓഡിയോ ആൽബം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. ജി.നിശീകാന്ത്, ഒ.എസ് ഉണ്ണികൃഷ്ണൻ എന്നിവർ രചന നിർവഹിച്ച് ജി.നിശീകാന്തും ഗിരീഷ് നാരായണനും സംഗീതം നൽകിയ ഗാനങ്ങൾ പിന്നണി ഗായകർ വിജേഷ് ഗോപാൽ, ജോസ് സാഗർ, ശുഭ, ഗിരീഷ് നാരായണൻ, റഷീദ് ഷീല, അനു എന്നിവരാണ് ആലപിച്ചിരിക്കുന്നത്. സരേഷ് വലിയവീടനാണ് ഗാനങ്ങളുടെ റെക്കോഡിംഗും മിക്‌സിംഗും നിർവഹിച്ചിരിക്കുന്നത്. ഏഴ് ഗാനങ്ങൾ അടങ്ങിയ ആൽബം യൂട്യൂബ് അടക്കമുള്ള സമൂഹമാദ്ധ്യമങ്ങളിൽ ലഭ്യമാകും.