ചെങ്ങന്നൂർ: സ്കൂട്ടറിൽ കടത്തികൊണ്ടുവന്ന 900 ഗ്രാം കഞ്ചാവുമായി യുവാവ് എക്സ്സൈസ് സംഘത്തിന്റെ പിടിയിലായി. കൊഴഞ്ചേരി ആറന്മുള ആറാട്ടുപുഴ കുറ്റിക്കാട്ടു വീട്ടിൽ ശരത്താണ് പിടിയിലായത്. കമ്മീഷണർ സ്ക്വഡ് സർക്കിൾ ഇൻസ്പെക്ടർ രാജേഷിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ എക്സ്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എ.സെബാസ്റ്റ്യനും സംഘവും നടത്തിയ റെയ്‌ഡിലാണ് പുത്തൻകാവ് പിരളശേരി റോഡിൽ സെന്റ് മേരീസ് ഓർത്തഡോക്സ് കാത്തിഡ്രൽ പുത്തൻകാവ് പള്ളിയുടെ മുൻവശത്ത് യുവാവ് പിടിയിലായത്. ശരത്തിനെയും ഇയാൾ ഓടിച്ചു വന്ന ബൈക്കും എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു. പരിശോധനയിൽ പ്രിവേന്റീവ് ഓഫീസർ കെ.പി.പ്രമോദ്, സിവിൽ എക്സ്സൈസ് ഓഫീസർമാരായ പദ്മകുമാർ, യു.അനു, പ്രവീൺ.ബി എന്നിവർ പങ്കെടുത്തു.