book
കേ​ര​ള​കൗ​മു​ദി​യു​ടെ​ 110​-ാം​ ​ ജന്മവാ​ർ​ഷി​ക​ത്തി​ന്റെ ഭാഗമായി​ പത്തനംതി​ട്ട യൂണി​റ്റ് പുറത്തി​റക്കി​യ പ്രയാണം സ്പെഷ്യൽ പതി​പ്പ് മി​സോറം ഗവർണർ അഡ്വ. പി​.എസ്.ശ്രീധരൻ പി​ള്ള എസ്.എൻ.ഡി​.പി​യോഗം ഇൻസ്പെക്ടി​ംഗ് ഒാഫീസർ എസ്.രവീന്ദ്രൻ ഇടവി​നാംപൊയ്കയി​ലി​ന് നൽകി​ പ്രകാശനം ചെയ്യുന്നു

​വാ​ർ​ത്ത​ക​ളു​ടെ​ ​നേ​ർ​വ​ഴി​ക​ൾ​ ​തെ​ളി​ച്ച് ​​ 110​ ​വ​ർ​ഷം​ ​പി​ന്നി​ട്ട​ ​കേ​ര​ള​കൗ​മു​ദി​യ്ക്ക് ​ആ​ശം​സ​ക​ളു​മാ​യി​ ​ജി​ല്ല​യി​ലെ​ ​പൗ​രാ​വ​ലി.​ ​ഇ​ന്ന​ലെ​ ​പ​ത്ത​നം​തി​ട്ട​ ​അ​ബാ​ൻ​ ​ആ​ർ​ക്കേ​ഡി​ൽ​ ​ന​ട​ന്ന​ ​ജ​ന്മ​വാ​ർ​ഷി​ക​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​കൊ​വി​ഡ് ​മാ​ന​ദ​ണ്ഡ​ഡ​ങ്ങ​ൾ​ ​പാ​ലി​ച്ച് ​വി​വി​ധ​ ​തു​റ​ക​ളി​ലു​ള്ള​ള​വ​ർ​ ​പ​ങ്കെ​ടു​ത്തു.പ്രൗ​ഢ​മാ​യ​ ​സ​ദ​സി​ന് ​മു​ന്നി​ൽ​ ​ജ​ൻ​മ​വാ​ർ​ഷി​ക​ ​സ​മ്മേ​ള​നം​ ​മി​സോ​റാം​ ​ഗ​വ​ർ​ണ​ർ​ ​പി.​എ​സ്.​ശ്രീ​ധ​ര​ൻ​ ​പി​ള്ള​ ​ഭ​ദ്ര​ദീ​പം​ ​തെ​ളി​യി​ച്ച് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​മു​തി​ർ​ന്ന​ ​ഏ​ജ​ൻ​റു​മാ​രെ​ ​ആ​ന്റോ​ ​ആ​ന്റ​ണി​ ​എം.​പി​ ​ആ​ദ​രി​ച്ചു.വീ​ണാ​ ​ജോ​ർ​ജ് ​എം.​എ​ൽ.​എ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.

മലയാളിയുടെ ചരിത്രം : ആന്റോ ആന്റണി

പത്തനംതിട്ട: കേരളകൗമുദിയുടെ 110 വർഷത്തെ ചരിത്രം മലയാളിയുടെ സാമൂഹ്യ ജീവിതത്തോടൊപ്പം സഞ്ചരിച്ച ചരിത്രം കൂടിയാണന്ന് ചടങ്ങിൽ മുതിർന്ന ഏജന്റുമാരെ ആദരിച്ച ആന്റോ ആന്റണി എം.പി. പറഞ്ഞു. 110 വർഷങ്ങൾ മലയാളിയുടെ സാമൂഹിക പരിവർത്തനത്തിന്റെ ചരിത്രം കൂടിയാണ്. മഹാകവി കുമാരനാശാനും സി.കേശവനുമടക്കമുള്ളവർ കേരളകൗമുദിക്കൊപ്പം സഞ്ചരിച്ചു. ശ്രീനാരായണ ഗുരുദേവന്റെ തത്വങ്ങളും ദർശനങ്ങളും കേരളകൗമുദി പിൻതുടർന്നു.സമൂഹത്തിലെ അവശതയനുഭവിക്കുന്നവരുടെയും, പിന്നാക്ക ജനവിഭാഗങ്ങളുടെയും ശബ്ദമായി കേരളകൗമുദി മാറി. സാമൂഹിക നവോത്ഥാനത്തിൽ ഈ ദിനപത്രത്തിന്റെ സ്ഥാനം ഒഴിച്ച് നിറുത്താനാവില്ല. കഴിഞ്ഞ 110 വർഷങ്ങളായി പത്രം വായനക്കാരിലെത്തിച്ച ഏജന്റുമാരുടെ സേവനം വിലപ്പെട്ടതാണന്നും ആന്റോ ആന്റണി പറഞ്ഞു.

കേരളകൗമുദി ജനറൽ മാനേജർ ഡി.ശ്രീസാഗർ, പത്തനംതിട്ട യൂണിറ്റ് ചീഫ് സാം ചെമ്പകത്തിൽ, ബ്യൂറോ ചീഫ് എം.ബിജുമോഹൻ തുടങ്ങിയവർ സംസാരിച്ചു. പാർവതി ജഗീഷ് ദേശീയഗാനവും സംഗീത സനൽ ദൈവദശകവും ആലപിച്ചു. പത്തനംതിട്ട സെന്റ് മേരീസ് സ്‌കൂൾ അദ്ധ്യാപകൻ ബിനു കെ.സാം കോമ്പയറിംഗ് നടത്തി.

ആദർശങ്ങളിൽ നിലയുറപ്പിച്ച പത്രം : വീണാജോർജ്

പത്തനംതിട്ട : മലയാളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ നിർണായക പങ്കുവഹിച്ച കേരളകൗമുദി തുടക്കം മുതലേ ആദർശങ്ങളിൽ നിലയുറപ്പിച്ച പത്രമാണെന്ന് വീണാ ജോർജ് എം.എൽ.എ പറഞ്ഞു. കേരളകൗമുദിയുടെ 110-ാം വാർഷികത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അവർ. ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങൾ ഉൾക്കൊണ്ട പത്രം സമൂഹത്തിന്റെ മാറ്റത്തിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ആദ്യ പത്രാധിപരായ മൂലൂരിന്റെ മണ്ണാണിത്. വളരെയധികം വെല്ലുവിളികൾ അതിജീവിച്ച പത്രത്തിന്റെ വ്യാപ്തി തിരിച്ചറിയാൻ സ്ഥാപകൻ സി.വി.കുഞ്ഞുരാമന്റെ ക്രിസ്തുമത സമ്മേളനത്തിലെ പ്രസംഗവും സി. കേശവന്റെ കോഴഞ്ചേരി പ്രസംഗവും ഗ്രഹിച്ചാൽ മതിയാകും.

വായിച്ചു വളർന്ന പത്രം: ടി.സക്കീർ ഹുസൈൻ

താൻ വായിച്ചു വളർന്ന പത്രമാണ് കേരളകൗമുദിയെന്നും ജനാധിപത്യത്തിന്റെ വളർച്ചയിൽ മുഖ്യപങ്കുവഹിക്കുന്ന പത്രമാണിതെന്നും നഗരസഭാ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ പറഞ്ഞു.

കേരളകൗമുദി പിന്നാക്ക സമുദായങ്ങളുട‌െ

ശക്തി സ്രോതസ്: കെ.പത്മകുമാർ

പിന്നാക്ക സമുദായങ്ങളുടെ ശക്തി സ്രോതാസാണ് കേരളകൗമുദിയെന്ന് എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ പറഞ്ഞു. കേരളകൗമുദിയുടെ വളർച്ചയ്ക്ക് എസ്.എൻ.ഡി.പി യോഗത്തിന്റെ പിന്തുണ എന്നുമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

കേരളകൗമുദി മാറ്റത്തിന്റെ ഉറച്ച ശബ്ദം: ഹരിദാസ് ഇടത്തിട്ട

കേരളത്തിന്റെ ചരിത്ര വഴിയിലൂടെ സഞ്ചരിക്കുന്ന കേരളകൗമുദി മാറ്റത്തിന്റെ ഉറച്ച ശബ്ദമാണെന്ന് എൻ.എസ്.എസ് പത്തനംതിട്ട താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. ഹരിദാസ് ഇടത്തിട്ട പറഞ്ഞു.