കോന്നി: ടോറസ് ലോറി സ്‌കൂട്ടറിലിടിച്ച് ചെറുകിട വ്യാപാരി മരിച്ചു. അട്ടച്ചാക്കൽ കൊല്ലേത്ത്മൺ പുതുപ്പറമ്പിൽ ഗോപിനാഥൻ നായർ (73) ആണ് മരിച്ചത് .ഇന്നലെ രാവിലെ പത്തോടെ മുരിംങ്ങമംഗലം ജംഗ്ഷനിലായിരുന്നു അപകടം. അട്ടച്ചാക്കലിൽ നിന്നും കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ കോന്നിയിലേക്ക് വരികയായിരുന്ന ഗോപിനാഥൻ നായരുടെ സ്‌കൂട്ടറിനെ പിന്നിലൂടെ വന്ന ടോറസ് ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ മരണം സംഭവിച്ചു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്ന് ഉച്ചയ്ക്ക് 2.30 ന് വീട്ടുവളപ്പിൽ സംസ്‌കാരം നടത്തും. ടോറസ് ഡ്രൈവർ മുളക്കുഴ ജ്യോതി ഭവനിൽ പ്രേമാനന്ദനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സരസ്വതിയമ്മയാണ് ഗോപിനാഥന്റെ ഭാര്യ.
മക്കൾ : ശ്രീകല എം നായർ , പരേതനായ ശ്രീജിത്ത്. മരുമകൻ : മുരളീധരൻ.