bus
അപകടത്തിൽപ്പെട്ട ബസ്

പത്തനംതിട്ട: കുമ്പഴ വെട്ടൂർ റോഡിൽ ബസുകൾ നിയന്ത്രണം വിട്ട് കൂട്ടിയിടിച്ച് 16 യാത്രക്കാർക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ലെങ്കിലും യാത്രക്കാരിൽ ചിലരുടെ കൈകൾ ഒടിയുകയും തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. ബസിന്റെ മുൻവശത്തിരുന്നവർക്കാണ് പരിക്കേറ്റവരിലധികവും. സീറ്റിന്റെ മുൻവശത്തെ കമ്പിയിൽ ഇടിച്ചാണ് തലയ്ക്ക് പരിക്ക് പറ്റിയത്. ഇന്നലെ രാവിലെ 10.45 നാണ് സംഭവം. വെട്ടൂർ നെടുമനാൽ ഭാഗത്താണ് അപകടം . ടിപ്പർ ലോറിയ്ക്ക് സൈഡ് കൊടുക്കുമ്പോൾ ഇടയ്ക്ക് കയറിവന്ന കാറിൽ ഇടിക്കാതിരിക്കാൻപുനലൂരിലേക്ക് പോയ കെ.എസ്.എആർ.ടി.സി ബസ് പെട്ടെന്ന് ബ്രേക്കിട്ടതോടെ പുറകെ വന്ന സ്വകാര്യ ബസിലും തൊട്ടുപുറകെ വന്ന തിരുവനന്തപുരം കെ. എസ്. ആർ. ടി. സി ബസിലും ഇടിക്കുകയായിരുന്നു. മൂന്നു ബസുകളും ഒരേ ദിശയിലേക്ക് പോകുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി . പി. എം. റോഡുപണി നടക്കുന്നതിനാൽ വാഹനങ്ങൾ കുമ്പഴ വെട്ടൂർ റോഡ് വഴി തിരിച്ച് വിട്ടിരുന്നു. ഇതോടെ വലിയ വാഹന തിരക്കാണ് വെട്ടൂർ റോഡിൽ അനുഭവപ്പെടുന്നത്. ടിപ്പർ ലോറികളും ഇതുവഴി അമിത വേഗതയിൽ പോകുന്നുണ്ട്.