അടൂർ: അടൂർ നിയമസഭ സംവരണ മണ്ഡലത്തിൽ സമുദായസംഘടനകളിലെ സജീവ പ്രവർത്തകരെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് തയാറാകണമെന്ന് കാക്കാല സർവീസ് സൊസൈറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി വിനോദ് മോഹനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സിക്ക് വിവിധ സംഘടനാ നേതാക്കൾ കത്തു നൽകിയതായും ഇവർ അറിയിച്ചു. കേരള പുലയർ മഹാസഭ, സാധുജന പരിനപാലനസംഘം, കേരള ചേരമർ സംഘം, ആദിവാസി മഹാസഭ, സൗത്ത് ഇന്ത്യൻ ലൂഥറൻ ചർച്ച് എന്നിവയുടെ ഭാരവാഹികളാണ് കത്തു നൽകിയിരിക്കുന്നത്.