കൊടുമൺ: കൊടുമൺ ചെറുകര കണ്ടത്തിൽക്കാവ് ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവവും,​ പ്രതിഷ്ഠാ വാർഷികവും 11ന് ആഘോഷിക്കും. കൊവിഡ് മാനദണ്ഡം പാലിച്ച് കെട്ടുകാഴ്ചയും ഘോഷയാത്രയും ഒഴിവാക്കി. രാവിലെ പള്ളി ഉണർത്തൽ,​ ഗണപതി ഹോമം തുടങ്ങിയ ആചാരപരമായ എല്ലാ കാര്യങ്ങളും നടത്തും. വൈകിട്ട് അഞ്ചു മുതൽ നന്ദികേശനെ എഴുന്നള്ളിക്കും. രാത്രി എട്ടുമുതൽ ഭജന. ക്ഷേത്ര തന്ത്രി പെരുമ്പള്ളി ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെയും നടുവിലേമഠം മോഹനൻ പോറ്റിയുടെയും കാർമികത്വത്തിലാണ് ചടങ്ങുകൾ നടത്തുന്നത്.