പടിഞ്ഞാറ്റോതറ: അമ്പലത്തിങ്കൽ കുടുംബയോഗം രക്ഷാധികാരി എം. കെ. ഭാസ്‌കരൻ നായർ (94, കുഞ്ഞമ്മാൾ) കൊൽക്കൊത്തയിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് കൊൽക്കൊത്ത ഹൗറയിൽ. ഈസ്‌റ്റേൺ റെയിൽവേ റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടറായിരുന്നു. ഭാര്യ: ശാന്തകുമാരി മാന്നാർ തളിയിൽ കുടുംബാംഗമാണ്. മക്കൾ: ഗീത (റിട്ട. വൈശ്യാ ബാങ്ക്), മീര (ഈസ്റ്റേൺ റെയിൽവേ). മരുമക്കൾ: ചന്ദ്രൻ (ഓമല്ലൂർ), ശശിധരൻ നായർ (ഓമല്ലൂർ).