അടൂർ : പഴകുളം സർവീസ് സഹകരണ ബാങ്കിലെ ഭരണസമിതി തെരഞ്ഞെടുപ്പിൽ നടന്ന കള്ള വോട്ടും ക്രമക്കേടുകളും സഹകാരികളെയും ജനങ്ങളെയും ബോദ്ധ്യപ്പെടുത്തുന്നതിന് വേണ്ടി പെരിങ്ങനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന വാഹന പ്രചരണ ജാഥ ഡി.സി.സി ജനറൽ സെക്രട്ടറി ടി. എൻ തൃദീപ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ രാജേന്ദ്രൻ നായർ അദ്ധ്യക്ഷതവഹിച്ചു. യു.ഡി.എഫ് കൺവീനർ പഴകുളം ശിവദാസൻ, ഭാസ്കരൻ പിള്ള, ഹരികുമാർ മലമേക്കര, രാധാകൃഷ്ണൻ കാഞ്ഞിരവിള,റോസമ്മ സെബാസ്റ്റ്യൻ, സദാശിവൻ,ജി.ജോഗീന്ദർ,മനുനാഥ്‌, ബിജു മുണ്ടപ്പള്ളി, സുരേഷ്‌കുമാർ, രൂപൻ സജി,സുകു പ്രവീൺ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.