പത്തനംതിട്ട : ഓൾ കേരള ഫാർമസിസ്റ്റ് വെൽഫെയർ സൊസൈറ്റിയുടെ (ആശ്വാസ് കമ്മ്യുണിറ്റി ഫാർമസി) എല്ലാ ശാഖകളിലും ഇംഗ്ലീഷ് മരുന്നുകൾക്ക് 15ശതമാനവും ഇൻസുലിൻ മരുന്നുകൾക്ക് 20 ശതമാനവും വിലക്കുറവ് ഉണ്ടാകും. പത്തനംതിട്ട മാർക്കറ്റ് റോഡിൽ നഗരസഭാ ഓഫീസിന് സമീപമുള്ള ആശ്വാസിലെ ആദ്യ വിൽപ്പന സാമൂഹിക പ്രവർത്തക ഡോ.എം.എസ് സുനിൽ ഫാ.മാത്യൂസ് തരകന് നൽകി ഉദ്ഘാടനം നിർവഹിച്ചു.