പന്തളം : പന്തളം ചേരിക്കലിൽ സമാധാനം പുന:സ്ഥാപിച്ച് ജനങ്ങളുടെ സ്വൈര്യജീവിതം ഉറപ്പുവരുത്തുവാൻ അധികാരികൾ കർശന നടപടി സ്വീകരിക്കണമെന്ന് പന്തളം കോൺഗ്രസ് വെസ്റ്റ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് വേണുകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ.ആർ.വിജയകുമാർ, സുനിതാവേണു, രത്‌നമണി സുരേന്ദ്രൻ, മഞ്ജുവിശ്വനാഥ്, മാത്യൂസ് പൂളയിൽ, സോളമൻ വരവുകാലായിൽ, കെ.എൻ.രാജൻ, മോനച്ചൻ, രാഹുൽ എന്നിവർ പ്രസംഗിച്ചു.