അടൂർ: അടൂരും സമീപപ്രദേശങ്ങളിലുമുള്ള വൈ.എം.സി.എകളും ചേർന്ന് നടത്തിയ സ്നേഹസംഗമം ജെസ്റ്റീസ് ജെ.ബി.കോശി ഉദ്ഘാടനം ചെയ്തു. അടൂർ വൈ. സി. എ ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പി. എ. മാത്യൂസ് അദ്ധ്യക്ഷതവഹിച്ചു. തോമസ് ജോൺ ബൈബിൾ വായിച്ചു. റീജിയണൽ ചെയർമാൻ പ്രൊഫ.ജോസ് ജി. ഉമ്മൻ പ്രതിഷ്ഠാ ശുശ്രൂഷ നടത്തി. സെക്രട്ടറി കെ. ഒ.ജോൺ, പ്രൊഫ.വർഗീസ് അലക്സാണ്ടർ, റെജി ജോർജ്ജ്, തോമസ് ചാക്കോ, പൊഫ. ഡോ. റോയ്സ് മല്ലശേരി, നഗരസഭാ ചെയർപേഴ്സൺ ദിവ്യാ റജി മുഹമ്മദ്, ഡോ. റെജി വർഗീസ്,പി. ജെ. ഉമ്മൻ, ജി. മാത്തുക്കുട്ടി എന്നിവർ പ്രസംഗിച്ചു.