പന്തളം : ബി.ജെ.പി. ഭരിക്കുന്ന പന്തളം നഗരസഭയുടെ ഭരണ വീഴ്ചക്കും വികസന മുരടിപ്പിനുമെതിരെ
ഡി.വൈ.എഫ് ഐ പന്തളം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ കാര്യാലയത്തിലേക്ക് യുവജന മാർച്ച് നടത്തി. മാർച്ച് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ബി.ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ പന്തളം ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് എച്ച്. ശ്രീഹരി അദ്ധ്യക്ഷനായിരുന്നു. പന്തളം നഗരസഭ പ്രതിപക്ഷ നേതാവ് ലസിത നായർ,എൻ.സി.അഭീഷ് ,ആർ.ജ്യോതികുമാർ, കെ.പി.ചന്ദ്രശേഖരകുറുപ്പ് ,എസ്.കൃഷ്ണകുമാർ,കെ.വി.ജൂബൻ ,എച്ച്.നവാസ് ,വി.കെ.മുരളി ,ഇ.ഫസൽ,വിഷ്ണു കെ.രമേശ്,എ.ഷെമീർ ,കെ.എൻ.സരസ്വതി എന്നിവർ സംസാരിച്ചു .ജോജോ ശങ്കരത്തിൽ, അനൂപ് കുളനട ,അഖിൽ,വക്കാസ് അമീർ ,വർഷ ബിനു ,അഭിലാഷ്,സന്ദീപ് കുമാർ എന്നീവർ നേതൃത്വം നല്കി.