ചെങ്ങന്നൂർ: നെടുവരംകോട് മഹാദേവർ ക്ഷേത്രത്തിലെ ഉത്സവം 13 മുതൽ 22 വരെ നടക്കും. 11ന് ശിവരാത്രി മഹോത്സവം നടത്തും.13ന് വൈകിട്ട് 7ന് തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റ്. 21ന് പള്ളിവേട്ട മഹോത്സവം. രാത്രി 7.30ന് സേവ, 11ന് പള്ളിവേട്ട എഴുന്നെള്ളത്ത്. 22ന് രാവിലെ 9ന് ആറാട്ട് ബലി, വൈകിട്ട് 5.30ന് ആറാട്ട് എഴുന്നള്ളത്ത്, 8ന് കൊടിയിറക്ക്. ആഘോഷ പരിപാടികൾക്ക് ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് എം.ഇ രാമചന്ദ്രൻ, സെക്രട്ടറി ഇ.കെ രാമചന്ദ്രൻ നായർ എന്നിവർ നേതൃത്വം നൽകും.