പത്തനംതിട്ട: പുനർനിർമിച്ച തോന്ന്യാമല സെന്റ് തോമസ് മാർത്തോമ്മ പള്ളിയുടെ കൂദാശ ഇന്ന് നടക്കും. ഡോ.തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കും. റാന്നി നിലയ്ക്കൽ ഭദ്രാസനാദ്ധ്യക്ഷൻ തോമസ് മാർ തിമോത്തിയോസ് എപ്പിസ്‌കോപ്പ സഹകാർമികനായിരിക്കും.
കൂദാശയേ തുടർന്നു നടക്കുന്ന സമ്മേളനം മാർത്തോമ്മ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതാദ്ധ്യക്ഷൻ ഡോ.സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. ആന്റോ ആന്റണി എം.പി, വീണാജോർജ് എം.എൽ.എ, സഭാ സെക്രട്ടറി റവ.കെ.ജി.ജോസഫ്, ഭദ്രാസന സെക്രട്ടറി റവ.പി.എ. ഏബ്രഹാം, പഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജൻ, കടമ്മനിട്ട കരുണാകരൻ, വാർഡ് മെമ്പർമാരായ ജെസി മാത്യു, റെജിതോമസ് തുടങ്ങിയവർ സംസാരിക്കും.
പുതിയ ദേവാലയത്തിന്റെ പ്രതിഷ്ഠാ ശുശ്രൂഷയോടനുബന്ധിച്ച് ഇടവക നിർമിച്ച ഭവനത്തിന്റെ താക്കോൽദാനവും വിദ്യാഭ്യസ സഹായം, ചികിത്സാ സഹായം എന്നിവയുടെ വിതരണവും നടക്കും. കൂദാശയേ തുടർന്ന് 6ന് രാവിലെ 8.30ന്‌ തോമസ് മാർ തിമോത്തിയോസ് എപ്പിസ്‌കോപ്പയും 7ന്‌ ജോസഫ് മാർ ബർണബാസ് എപ്പിസ്‌കോപ്പയും പുതിയദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും.