തിരുവല്ല: പെട്രോൾ - ഡീസൽ വില വർദ്ധനവിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ കമ്മറ്റികളുടെ നേതൃത്വത്തിൽ പെട്രോൾ പമ്പിന് മുന്നിൽ ധർണ നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി കോശി പി.സക്കറിയ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മണിരാജ് പുന്നിലത്തിന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ എബിൻ മാത്യു, ബിനു ഗോപാൽ, പഞ്ചായത്ത് അംഗങ്ങളായ റെച്ചൽ വി. മാത്യു, ലിൻസി മോൻസി, അനിത സജി, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മറിയാമ്മ ജോൺ, മണ്ഡലം സെക്രട്ടറി രാജൻ എം.കെ, രതീഷ്,ബാബു, കെ.ദിനേശ്, പ്രകാശ്, ഗോപി, സജി വന്നിവർ പ്രസംഗിച്ചു.
പാചക വാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് നടത്തിയ അടുപ്പുകൂട്ടി സമരത്തിന്റെ പരുമല മണ്ഡലംതല ഉദ്‌ഘാടനം യൂത്ത്കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് ശിവദാസ് യു.പണിക്കർ അദ്ധ്യക്ഷത വഹിച്ചു. ഗോപി ഉലവത്തുപറമ്പിൽ, മോഹനൻ ചാമക്കാല, അരുൺ പി,ബാബു മോഹൻ, റ്റി.കുട്ടൻ എന്നിവർ സംസാരിച്ചു. മണ്ഡലത്തിലെ വിവിധ ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ അടുപ്പ്കൂട്ടി സമരം സംഘടിപ്പിച്ചു.