
പത്തനംതിട്ട- ഇന്നലെ ജില്ലയിൽ 126 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4 പേർ വിദേശത്ത് നിന്ന് വന്നവരും ഒരാൾ ഇതര സംസ്ഥാനത്ത് നിന്ന് വന്നതുമാണ്. 121 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ
ഇരവിപേരൂർ ഗ്രാമ പഞ്ചായത്ത് വാർഡ് 10 (ഓതറ പടിഞ്ഞാറ്)പ്ലാവന പൊയ്കയിൽ, വഞ്ചിക്കാംപുഴ, കാപ്പിഉഴത്തിൽ,ചാരുംമൂട്ടിൽ), നിരണം ഗ്രാമപ്പഞ്ചായത്ത് വാർഡ് 2 (പനച്ചമൂട്,തോക്കനടി ഭാഗങ്ങൾ)എന്നീ പ്രദേശങ്ങളിൽ മാർച്ച് 3 മുതൽ 7 ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം.
നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി
തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് 5 (പമ്പ് ഹൗസ് അമ്പഴക്കുന്ന് പടി ഭാഗം മുതൽ താവച്ചേരിപ്പടി വരെ), കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് വാർഡ് 6 (കാണിക്കമണ്ഡപം മുതൽ മുട്ടം വരെ), അടൂർ മുനിസിപ്പാലിറ്റി വാർഡ് 7 (കളീക്കൽ, ആനന്ദപ്പള്ളി ടൗൺ എന്നീ ഭാഗങ്ങൾ), വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാർഡ് 13 (മുകളുവിളയിൽ ഭാഗം) പ്രദേശങ്ങളെ മാർച്ച് 4 മുതൽ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കി