05-prathishedam
മല്ലപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴ്‌വായ്പൂര് ജംഗ്ഷനിൽ അടുപ്പുകൂട്ടി പാചകംചെയ്ത് നടത്തിയ വീട്ടമ്മമാരുടെ പ്രതിഷേധ സമരം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി. റ്റി. എബ്രഹാം ഉത്ഘാടനം ചെയ്യുന്നു

മല്ലപ്പള്ളി : പാചകവാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് മല്ലപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. വീട്ടമ്മമാരുടെ നേതൃത്വത്തിൽ കീഴ്‌വായ്പൂര് ജംഗ്ഷനിൽ അടുപ്പുകൂട്ടി പാചകം ചെയ്താണ് പ്രതിഷേധിച്ചത്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.ടി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ടി.ജി. രഘുനാഥപിള്ള അദ്ധ്യക്ഷത വഹിച്ചു. എ.ഡി.ജോൺ, കെ.ജി. സാബു, ടി.പി. ഗിരീഷ്‌കുമാർ, തമ്പി കോട്ടച്ചേരിൽ, സുനിൽ നിരവുപുലത്തു, ഗീത കുര്യാക്കോസ്, ഷൈബി ചെറിയാൻ, റെജി പമ്പഴ, ബാബു താന്നിക്കുളത്തു, അനിത ചാക്കോ, കരുണാകരൻ നായർ, മാത്യൂസ്.പി.മാത്യു, സജി തോട്ടത്തിമലായിൽ, ലാലി വർഗീസ്, ജേക്കബ് ചക്കാനിക്കൽ, കെ. എസ്. രവീന്ദ്രൻ, സജി ഇരുമേട, ഷിബു ഐക്കുന്ന്, അനു ഉത്തുകുഴിയിൽ, ശശിധരൻ നായർ രവീന്ദ്രപണിക്കർ എന്നിവർ പ്രസംഗിച്ചു.