dharna
നിരണം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അടുപ്പുകൂട്ടി പ്രതിഷേധസമരം കെ.പി.സി.സി.സെക്രട്ടറി പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു.

തിരുവല്ല: പാചകവാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് നിരണം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണയും അടുപ്പുകൂട്ടി സമരവും നടത്തി. കെ.പി.സി.സി.സെക്രട്ടറി പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് അലക്സ് ജോൺ പുത്തുപള്ളി അദ്ധ്യക്ഷത വഹിച്ചു.കുര്യൻ കുത്തുപള്ളിൽ,ജോളി ഈപ്പൻ, പി.എൻ.ബാലകൃഷ്ണൻ,സുജിൻ പീറ്റർ,ലൈജോ വൈക്കത്തുശേരി,ബെന്നി പുരയ്ക്കൽ,രാഖി രാജപ്പൻ,ഷാഹുൽ ഹമീദ്,അമ്പിളി,പി.ആർ.ഗോപി,ബാബു കല്ലമ്പള്ളിൽ എന്നിവർ പ്രസംഗിച്ചു. കോൺഗ്രസ് ടൗൺ കമ്മിറ്റി സംഘടിപ്പിച്ച സമരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആർ.ജയകുമാർ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ ജാക്സൺ ജോസ്ഫ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത്കോൺഗ്രസ് ജില്ലാ ജനറൽസെക്രട്ടറി ജിജോ ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി. ടൗൺ മണ്ഡലം പ്രസിഡന്റ അജി തമ്പാൻ,സെബാസ്റ്റ്യൻ കാടുവെട്ടൂർ,കുര്യൻ,മേരി സൂസൻ,ഷേർളി അൽഫോൺസ,അലീസ് എന്നിവർ പ്രസംഗിച്ചു. കോൺഗ്രസ് തിരുവല്ല ടൗൺ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാവുംഭാഗം ജംഗ്ഷനിൽ അടുപ്പുകൂട്ടി സമരം നടത്തി.മുനിസിപ്പൽ ചെയർപേഴ്സൺ ബിന്ദു ജയകുമാർ ഉദ്ഘാടനം ചെയ്തു.വെസ്റ്റ് മണ്ഡലം പ്രസിഡൻ്റ് കെ.പി.രഘുകുമാർ അദ്ധ്യക്ഷത വഹിച്ചു. മാത്യു ചാക്കോ,ശ്രീജിത്ത് കൈപ്പുഴ,ടി.പി.ഹരി,ജോർജ്ജ് മാത്യു,റെജി മണലിൽ,എ.ജി.ജയദേവൻ,കുര്യൻ ജോർജ്ജ്,ജയിംസ് പി.റ്റി,സജി കണ്ടത്തിൽ,രമേശ് ശ്രീരംഗം,ശ്രീകുമാർ വൈഷ്ണവം,രാജു സീതാസ് എന്നിവർ സംസാരിച്ചു.