തുരുത്തിക്കാട്: ബിഷപ്പ് ഏബ്രഹാം മെമ്മോറിയൽ കോളേജിലെ കൊമേഴ്‌സ്, വിഭാഗവും നാഷണൽ സർവീസ് സ്‌കീമും സംയുക്തമായി കല്ലൂപ്പാറ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് നടപ്പാക്കുന്ന സുസ്ഥിര ഗ്രാമ വികസന പദ്ധതി ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങൾക്കിടയിൽ സാമൂഹിക ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിനൊപ്പം ജൈവകൃഷി മുറകളിലൂടെ കാർഷികാഭിവൃദ്ധി നേടുന്നതിനും പരിസ്ഥിതി സൗഹാർദ്ദ പ്രവർത്തനങ്ങൾ നടപ്പാക്കുക എന്നതാണ് ഈ പദ്ധതി മുന്നോട്ട് വെക്കുന്ന ആശയം.കല്ലൂപ്പാറ പഞ്ചായത്തും, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തും പദ്ധതിക്ക് ആവശ്യമായ സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ പദ്ധതി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.ബിജു.ടി.ജോർജ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ അദ്ധ്യാപക വിദ്യാർത്ഥികൾ എന്നിവർക്കു പുറമേ കുടുംബശ്രീ അംഗങ്ങളും പങ്കെടുത്ത സമ്മേളനത്തിൽ ഡോ.എബി ജോസഫ് ഇടിക്കുള, പഞ്ചായത്തംങ്ങളായ രതീഷ് പീറ്റർ, ബെൻസി അലക്‌സ്,ഡോ.സവിത പ്രമോദ്, ഡോ.നീതു ജോർജ്, പ്രൊഫ. കവിത ജേക്കബ് എന്നിവർ പ്രസംഗിച്ചു.