പന്തളം: വിജയയാത്രയുമായി പന്തളത്തെത്തിയ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പന്തളം കൊട്ടാരത്തിൽ സൗഹൃദ സന്ദർശനം നടത്തി. ഇന്നലെ രാത്രി 7 മണിയോടെ തിരുവാഭരണ മാളികയിലെത്തിയ സുരേന്ദ്രൻ കൊട്ടാരം നിർവ്വാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാർ വർമ്മ, സെക്രട്ടറി പി.എൻ. നാരായണ വർമ്മ, ട്രഷറർ ദീപാ വർമ്മ എന്നിവരുമായി 5 മിനിറ്റോളം അടച്ചിട്ട മുറിയിൽ ചർച്ച നടത്തി.
രാഷ്ട്രീയമോ തിരഞ്ഞെടുപ്പു കാര്യങ്ങളോ ചർച്ച ചെയ്തില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട, ജന. സെക്രട്ടറി വിജയകുമാർ മണിപ്പുഴ, മണ്ഡലം പ്രസിഡന്റ് അനിൽ നെടുമ്പള്ളിൽ, ജന. സെക്രട്ടറി എം.ബി. ബിനുകുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.