05-jomo
ജോമോ

അടൂർ: പ്രായപൂർത്തിയാകാത്ത 16 കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പത്തനംതിട്ട ചുരുളിക്കോട് കാഞ്ഞിരംനിൽക്കുന്നതിൽ വീട്ടിൽ അജിത് (ജോമോ -25) നെ അടൂർ പൊലീസ് അറസ്റ്റുചെയ്തു. പന്നിവിഴ സ്വദേശിനിയായ പെൺകുട്ടിയുമായി ഫേസ് ബുക്കിലൂടെ ഉണ്ടായ പരിചയം പ്രണയത്തിന് വഴിമാറുകയായിരുന്നു. പെൺകുട്ടി ഗർഭിണിയായി എന്ന് മനസിലാക്കിയ വീട്ടുകാർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പെൺകുട്ടിയുടെ വീടിന് സമീപത്ത് കാറിൽ വച്ചാണ് പീഡിപ്പിച്ചത്. ഒളിവിലായിരുന്ന പ്രതിയെ അടൂർ ഡി.വൈ.എസ്.പി ബി. വിനോദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അടൂർ സി.ഐ സുനുകുമാർ, എസ്.ഐ ബിജുജേക്കബ് സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ്,റോബി,സുനിൽ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്. 2018ൽകോയിപ്പുറം പൊലീസ് സ്റ്റേഷനിലും പോക്സോ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു അജിത്.