പത്തനംതിട്ട: ശ്രീനാരായണ എംപ്ളോയീസ് ഫോറം പത്തനംതിട്ട യൂണിയന്റെ ആഭിമുഖ്യത്തിൽ പരീക്ഷാ ഭയം എങ്ങനെ അതിജീവിക്കണം പരീക്ഷ എങ്ങനെ എഴുതണം എന്ന വിഷയത്തിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി നാളെ കൗൺസലിംഗ് നടത്തും. എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ ഒാഫീസിൽ ഉച്ചയ്ക്ക് രണ്ടിന് അന്തർദേശീയ കൗൺസലർ ഡോ. റോയ്സ് മല്ലശേരി ക്ളാസെടുക്കുമെന്ന് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് അനില പ്രദീപ് അറിയിച്ചു.