vote

പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാഷ്ട്രീയ പാർട്ടികൾക്ക് യോഗങ്ങളും ചടങ്ങുകളും നടത്തുന്നതിന് ജില്ലയിൽ 12 സ്ഥലങ്ങൾ നിയോജക മണ്ഡല അടിസ്ഥാനത്തിൽ ജില്ലാ ഭരണകേന്ദ്രം നിശ്ചയിച്ചു. നേരത്തെ നിശ്ചയിച്ച അഞ്ച് നിയോജക മണ്ഡലങ്ങളിലെ പത്ത് സ്ഥലങ്ങൾ മതിയാവില്ലെന്ന രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ അഭ്യർത്ഥന കണക്കിലെടുത്താണിത്. തിരുവല്ല, റാന്നി മണ്ഡലങ്ങളിൽ ഓരോ സ്ഥലങ്ങൾകൂടി പൊതുയോഗങ്ങൾ നടത്താൻ അനുമതി നൽകി.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു തന്നെയാണു യോഗങ്ങൾ നടക്കുന്നതെന്ന് നിയോജക മണ്ഡലങ്ങളിലെ റിട്ടേണിംഗ് ഓഫീസർമാർ ഉറപ്പാക്കും.

നിയോജക മണ്ഡല അടിസ്ഥാനത്തിൽ

പൊതുയോഗങ്ങൾ നടത്തേണ്ട സ്ഥലങ്ങൾ

തിരുവല്ല നിയോജക മണ്ഡലം: തിരുവല്ല മുനിസിപ്പൽ സ്റ്റേഡിയം, തിരുവല്ല മുനിസിപ്പൽ ഓപ്പൺ സ്റ്റേജ്, മല്ലപ്പള്ളി പ്രൈവറ്റ് ബസ് സ്റ്റാൻഡ്.

റാന്നി നിയോജക മണ്ഡലം: റാന്നി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ, റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് ഓഫീസിനോടു ചേർന്ന സ്ഥലം ( ടാക്‌സി സ്റ്റാൻഡ്).

ആറന്മുള നിയോജക മണ്ഡലം: പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഓപ്പൺ എയർ സ്റ്റേഡിയം, പത്തനംതിട്ട മുനിസിപ്പൽ സ്റ്റേഡിയം, ഇലന്തൂർ പഞ്ചായത്ത് സ്റ്റേഡിയം.

കോന്നി നിയോജക മണ്ഡലം: കോന്നി ചന്ത മൈതാനം, പ്രമാടം ഇൻഡോർ സ്റ്റേഡിയം.


അടൂർ നിയോജക മണ്ഡലം:അടൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം, പന്തളം പ്രൈവറ്റ് ബസ് സ്റ്റാൻഡ്.