പന്തളം: തപസ്യകലാ സാഹിത്യ വേദി അടൂർ താലൂക്കിന്റെ ആഭിമുഖ്യത്തിൽ 'സുഗതം ഹരിതം' സുഗതകുമാരി അനുസ്മരണം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പന്തളത്ത് ലയൺസ് ക്ളബ് ഹാളിൽ നടക്കും. പന്തളം നഗരസഭാ അദ്ധ്യക്ഷ സുശീല സന്തോഷ് ഉദ്ഘാടനം ചെയ്യും. അടൂർ താലൂക്ക് പ്രസിഡന്റ് കൈതയ്ക്കൽ സോമക്കുറുപ്പ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗം ശ്രീദേവി മഹേശ്വേർ, ഫാ.ജോൺ തോമസ് കരിങ്ങാട്ടിൽ എന്നിവർ മുഖ്യ അതിഥികളായിരിക്കും. ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷൻ പ്രസന്നകുമാർ മുഖ്യ പ്രഭാഷണം നടത്തും. വിദ്യാഭ്യാസ രംഗത്തും കലാ സാഹിത്യ മേഖലയിലും നേട്ടം കൈവരിച്ചവർക്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. ജില്ലാ ഭാരവാഹികളായ എം.ജി.ബിജുകുമാർ പന്തളം, സി.കെ.മനോജ് കുമാർ, ഉണ്ണികൃഷ്ണൻ വസദേവം, കലഞ്ഞൂർ ജയകൃഷ്ണൻ എന്നിവർ സംസാരിക്കും. ജില്ലാ സെക്രട്ടറി ഗിജിൻലാൽ പരിസ്ഥിതി അവലോകനം നടത്തും. ചടങ്ങിൽ പങ്കെടുക്കുന്നവർ സുഗതകുമാരി ടീച്ചറിന്റെ ഛായാചിത്രങ്ങളിൽ പുഷ്പാർച്ചനയും നടത്തും. വിവിധ കലാപ്രതിഭകൾ കലാപരിപാടികൾ അവതരിപ്പിക്കും. അനുസ്മരണ ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യും.