തിരുവല്ല: ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും തിരുവല്ല നിയോജക മണ്ഡലത്തിൽ മാത്യു ടി.തോമസിന്റെ ചുവരെഴുത്തുകൾ തുടങ്ങി. നെടുമ്പ്രം ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ജനതാദളിന്റെ ചിഹ്നം ഉൾപ്പെടെ രേഖപ്പെടുത്തി മാത്യു ടി.തോമസിന്റെ പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങിയത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി വീണ്ടും മത്സരിക്കുന്നതിനാൽ പ്രവർത്തകർ തന്നെ ചുവരെഴുത്തുകൾ നടത്തുകയാണ്.യു.ഡി.എഫും എൻ.ഡി.എയും സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയിട്ടില്ല. നിയമസഭയിലെ ബേബിയായി 25-) വയസിൽ തിരഞ്ഞെടുക്കപ്പെട്ട മാത്യു ടി.തോമസ് ആറാം തവണയാണ് വീണ്ടും മണ്ഡലത്തിൽ മത്സരത്തിനൊരുങ്ങുന്നത്. എൽ.ഡി.എഫ് സർക്കാരിൽ രണ്ടുതവണ മന്ത്രിയുമായി.