തിരുവല്ല: മാക്ഫാസ്റ്റ് കോളേജ് വിദ്യാർഥികൾക്കായി സംഘടിപ്പിക്കപ്പെട്ട ന്യൂ ട്രെൻഡ്സ് ഇൻ മലയാളം സിനിമ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറിൽ, കോളേജിന്റെ ത്രൈമാസ പ്രസിദ്ധീകരണമായ 'ഇൻഫോ വൈബ്സ്' ന്യൂസ് ലെറ്ററിന്റെ പ്രകാശനം സംവിധായകനും തിരക്കഥാകൃത്തുമായ ജിയോ ബേബി നിർവഹിച്ചു. ചലച്ചിത്ര സംവിധായകനും മാക്ഫാസ്റ്റ് മീഡിയ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറുമായ പ്രൊഫ. കവിയൂർ ശിവപ്രസാദ്, മാക്ഫാസ്റ്റ് മൂവി ക്ലബിന്റെ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഫാ.ഡോ.ചെറിയാൻ ജെ കോട്ടയിൽ, മാക്ഫാസ്റ്റ് റേഡിയോ ഡയറക്ടർ ഫാ.ചാക്കോ മേലേടത്ത്, കോളേജ് അഡ്മിനിസ്ട്രേറ്റർ പ്രൊഫ.വർഗീസ് ഏബ്രഹാം, റേഡിയോ സ്റ്റേഷൻ ഡയറക്ടർ രാധാകൃഷ്ണൻ കുറ്റൂർ എന്നിവർ പങ്കെടുത്തു.