ചെങ്ങന്നൂർ: സ്വർണ, ഡോളർ കള്ളക്കടത്ത് പിണറായി വിജയന്റെ അറിവോടെയാണ് നടന്നതെന്ന് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ജോസഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. സമരം പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജൂണി കുതിരവട്ടം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഡോ.ഷിബു ഉമ്മൻ അദ്ധ്യക്ഷനായി. ചാക്കോ കൈയത്ര, ചെറിയാൻ കുതിരവട്ടം, ജിജി ഏബ്രഹാം, സ്റ്റാൻലി ജോർജ്, സി.എം മാത്യു, ടൈറ്റസ് വാണിയപുരക്കൽ, എം.കെ പരമേശ്വരൻ, പ്രൊഫ.അജിത്ത് വർഗീസ് തുടങ്ങിയവർ സംസാരിച്ചു.