ചെങ്ങന്നൂർ: എസ്.എൻ.ഡി.പി.യോഗം ചെങ്ങന്നൂർ യൂണിയൻ 2641ാം നമ്പർ പുലിയൂർ ശാഖയിൽ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി രൂപീകരിച്ചു. ചെയർമാനായി ബി. ജയപ്രകാശ് തൊട്ടാവാടി, വൈസ് ചെയർമാനായി സുരേന്ദ്രൻ മുടിയിൽ, കൺവീനറായി ബാബു കല്ലൂത്ര, കമ്മിറ്റി അംഗങ്ങളായി ശിവദാസൻ വെള്ളിയമ്പള്ളിൽ, ഉദയൻ ചേരിമലയിൽ, രമണൻ കുളത്തൂർ, മഹേഷ് കരിപ്പാലത്തറ എന്നിവരെ ഉൾപ്പെടുത്തിയാണ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി രൂപീകരിച്ചതെന്ന് ചെങ്ങന്നൂർ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം അറിയിച്ചു.