തിരുവല്ല: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവ് ചാത്തങ്കരി വടക്കേടത്ത് വീട്ടിൽ എം. ജനാർദനക്കുറുപ്പ് (87) നിര്യാതനായി. സംസ്‌കാരം നാളെ രണ്ടിന് വീട്ടുവളപ്പിൽ. സി.പി.എം. പെരിങ്ങര മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി, പെരിങ്ങര ഗ്രാമപഞ്ചായത്ത് മുൻ അംഗം, പെരിങ്ങര ക്ഷീരകർഷക സഹകരണ സംഘം മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ സുമതിയമ്മ. മക്കൾ: മധുസൂദനൻ (ബഹ്‌റിൻ), രതീഷ് കുറുപ്പ്. മരുമകൾ: അനിത കൃഷ്ണൻ.