അയിരൂർ: മൂക്കന്നൂർ ക്ഷേത്രത്തിലെ ശിവരാത്രി മഹോൽസവം 10,11 തീയതികളിൽ നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തവണത്തെ ഉത്സവമെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളായ അമ്പിളി പ്രഭാകരൻ നായർ ,പ്രസാദ് മൂക്കന്നൂർ എന്നിവർ അറിയിച്ചു. 10ന് രാവിലെ രാവിലെ 9 മുതൽ 12 വരെ ക്ഷേത്ര തിരുനടയിൽ അൻപൊലി പറവഴിപാട് സമർപ്പണം നടക്കും. ശിവരാത്രി ദിനമായ 11ന് രാവിലെ 5.30ന് അഷ്ടദ്രവ്യ ഗണപതി ഹോമം ,6ന് ശിവ സഹസ്രനാമ ജപം ,7ന് ശബരിമല തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാർമ്മികത്വത്തിൽ നവകം ,9ന് നടയിൽ അൻപൊലി ,പറവഴിപാട് സമർപ്പണം ,രാത്രി 11.30ന് ശിവരാത്രി പൂജ , മഹാരുദ്രാഭിഷേകം എന്നിവ നടക്കും .ശിവരാത്രി പൂജയ്ക്ക് ക്ഷേത്രം മേൽശാന്തി ഹരിനമ്പൂതിരി കാർമികത്വം നൽകും. അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിൽ മുക്കന്നൂർ കരയുടെ കലംപൂജ വഴിപാട് 14ന് നടക്കും.