ആലുവാംകുടി: മഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 11ന് ആരംഭിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഇത്തവണത്തെ ഉത്സവച്ചടങ്ങുകൾ നടത്തുക. രാവിലെ 4.30ന് നിർമാല്യം, 5.30ന് ഗണപതിഹോമം, 6.30ന് കൊടിയേറ്റ്, 6.30മുതൽ 7.30 വരെ ഉഷഃപൂജ, 7.30ന് വിശേഷാൽ പൂജ, 8മുതൽ വൈകിട്ട് 4വരെ ഭാഗവത പാരായണം,11.45ന് ഉച്ചപൂജ,വൈകിട്ട് 7മുതൽ 7.30വരെ ദീപാരാധന, 7.30മുതൽ 8വരെ വിശേഷാൽ പൂജ, 8ന് ലേലം, 9.30ന് പുഷ്പാഭിഷേകം.