പന്തളം: പെരുമ്പുളിക്കൽ ദേവരുക്ഷേത്രത്തിലെ 60ാം മത് ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു.12ന് അവഭൃഥസ്‌നാന ഘോഷയാത്രയോടെ സമാപിക്കം. പന്മന കലാധരൻ പിള്ളയാണ് യജ്ഞാചാര്യൻ.എല്ലാദിവസവും രാവിലെ 4.30ന് ഗണപതിഹവനം, 7 മുതൽ ഭാഗവത പാരായണം, 12ന് ഭാഗവത കഥാപ്ര വചനം, 7ന് സമൂഹപ്രാർത്ഥാന. ,മഹാശിവരാത്രി ദിവസമായ 11ന് രാവിലെ 9.30ന് നവഗ്രഹ പൂജ, 7.30ന് ഭജന, 12ന് വൈകിട്ട് 4 ന് അവഭൃഥസ്‌നാന ഘോഷയാത്ര, 13ന് രാവിലെ 7 മുതൽ അഖണ്ഡനാമജപം , 14ന് രാവിലെ 7ന് അഖണ്ഡനാമജപ സമാപനം, 7.30ന് മലനടയിലേക്ക് എഴുന്നെള്ളത്ത്, 8ന് മലനടയിൽ പൂജാദികർമ്മങ്ങൾ.