പന്തളം : ബാലസംഘം പന്തളം ഏരിയ കൺവെൻഷൻ പന്തളം തെക്കേക്കര പഞ്ചായത്ത് പ്രസിഡണ്ട് എസ്.രാജേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു .ബാലസംഘം പന്തളം ഏരിയ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് കെ.ഷിഹാദ് ഷിജു അദ്ധ്യക്ഷനായിരുന്നു .പി.ബി.ഹർഷകുമാർ ,ജി.പൊന്നമ്മ,കെ.ജെ.ലിജോ,ജയകൃഷ്ണൻ പള്ളിക്കൽ,അജയാകുമാർ വാളാക്കോട്,എ.കെ.ഗോപാലൻ,ഫിലിപ്പോസ് വർഗീസ്,ആർ.രൂപിത എന്നിവർ സംസാരിച്ചു. ബാലസംഘം പന്തളം ഏരിയ കമ്മിറ്റി ഭാരവാഹികളായി എസ്.നിരഞ്ജൻ (പ്രസിഡണ്ട് )കെ.ഷിഹാദ് ഷിജു ,മനീഷ പ്രമോദ് (വൈസ് പ്രസിഡണ്ടമാർ) സൗമ്യ രവി (സെക്രട്ടറി ) എസ്.ശരൺ,ആർ.രൂപീത (ജോയിന്റ് സെക്രട്ടറിമാർ),കെ.ജെ.ലിജോ (കോഡിനേറ്റർ) ഇ.കെ.സുധാകരൻ ,ഫിലിപ്പോസ് വർഗ്ഗീസ് (കൺവീനറന്മാർ)കെ.എച്ച് .ഷിജു ,ലസിത ടീച്ചർ ,കെ.എൻ.സരസ്വതി ,വർഷ ബിനു (ജോയിന്റ് കൺവീനറന്മാർ)അനിൽ പനങ്ങാട്,അജയാകുമാർ വാളാക്കോട്,ഏ.കെ.ഗോപാലൻ(രക്ഷാധികാരി സമിതി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.