strike

മല്ലപ്പള്ളി : പ്രധാനമന്ത്രി നരേന്ദ്ര മോദി കോർപ്പറേറ്റുകളുടെ കുഴലൂത്തുകാരനാണെന്നും പിണറായി സർക്കാർ ബി.ജെ.പിയുടെ ഏജന്റായി പ്രവർത്തിക്കുകയാണന്നും മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഇ. അബ്ദുൾ റഹ്മാൻ പറഞ്ഞു. ഇന്ധന വിലവർദ്ധനവിനെതിരെയും അഴിമതികൾക്കെതിരെയും മുസ്ലീം ലീഗും യൂത്ത് ലീഗും സംയുക്തമായി ചുങ്കപ്പാറയിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലീം ലീഗ് റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇല്യാസ് വായ്പ്പൂര്, മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സമദ് മേപ്രത്ത്, കെ എസ് ടി യു ജില്ലാ പ്രസിഡന്റ് കെ.എം.എം. സലിം, മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി ഹുനൈസ് ഊട്ടുകുളം, റാന്നി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അൻസാരി മന്ദിരം, നിയോജക മണ്ഡലം സെക്രട്ടറി അസീസ് ചുങ്കപ്പാറ, യൂത്ത് ലീഗ് ജില്ലാ ട്രഷറാർ ജാഫർ ഖാൻ, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഫൈസൽ കാച്ചാനിൽ, സലാം പള്ളിക്കൽ, മുനവർ ഇസ്മായിൽ, ഫിറോസ് ഖാൻ, സിറാജ് കോട്ടാങ്ങൽ, തോമസ് മാത്യു പുത്തേട്ട്, എം എസ് ഷാജഹാൻ, അസീസ് വലിയ പറമ്പിൽ, നജീബ് ചുങ്കപ്പാറ, സജീർ പേഴുംപാറ, നജീബ് പമ്പാവാലി, ഹുസൈനാർ കിഴക്കയിൽ, ഉനൈസ് കിഴക്കയിൽ, ഫൈസൽ എം എസ്, ഹസ്ബിൻ ഹസൻ, ഫാസിൽ തൃക്കോമല, ഇസ്മായിൽ ചീനിയിൽ, ഷാജി കാച്ചാനിൽ, അഷറഫ് കൊല്ലംപറമ്പിൽ, സലിം കണ്ണങ്കര തുടങ്ങിയവർ പ്രസംഗിച്ചു.