പത്തനംതിട്ട: കലാഭവൻമണിയുടെ അഞ്ചാം അനുസമരണ സമ്മേളനം കലാഭവൻ മണി സൗഹൃദ കൂട്ടായ്മയുടെയും പന്തളം ഫാക് ക്രിയേഷൻസിന്റെയും ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 5ന് പത്തനംതിട്ട പുതിയ ബസ് സ്റ്റാൻഡിൽ നടക്കും. വീണാ ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സതീഷ് മല്ലശേരി അദ്ധ്യക്ഷത വഹിക്കും. നഗരസഭ ചെയർമാൻ ടി.സക്കീർ ഹുസൈൻ മുഖ്യാതിഥി ആയിരിക്കും. മുതിർന്ന കലാകാരൻമാരെ ആദരിക്കം. തുടർന്ന് ഗാനസന്ധ്യ.