മല്ലപ്പള്ളി : ക്ഷേത്ര പ്രവേശന വിളംബര സ്മാരക ശ്രീചിത്തിര തിരുനാൾ സാംസ്‌കാരിക സമിതിയും മല്ലപ്പള്ളി പ്രസ് ക്ലബും ചേർന്ന് സംഘടിപ്പിച്ച 'മല്ലപ്പള്ളി @ ട്വന്റി 25' ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ സംഗമം മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ..പി.ജെ കുര്യൻ ഉദ്ഘാടനം ചെയ്തു. ആന്റോ ആന്റണി എം.പി. അദ്ധ്യക്ഷത വഹിച്ചു. രാജു ഏബ്രഹാം എം.എൽ.എ., കില ഡയറക്ടർ ഡോ.ജോയ് ഇളമൺ, ജില്ലാപഞ്ചായത്തംഗം ജിജി മാത്യു, പഞ്ചായത്ത് പ്രസിഡന്റുമാരായ ഗീത കുര്യാക്കോസ്, പ്രമീള വസന്ത് മാത്യു, സൗമ്യ ജോബി, സൂസൻ തോംസൺ, ശോഭാ മാത്യു, മനോജ് ചരളേൽ, ചുമതല വഹിക്കുന്ന കെ.ആർ.കരുണാകരൻ, സമിതി ചെയർമാൻ സുരേഷ് ചെറുകര, വൈസ് ചെയർമാന്മാരായ പ്രൊഫ. ജേക്കബ് എം.ഏബ്രഹാം, എം.എം.ഖാൻ റാവുത്തർ, സെക്രട്ടറി വി.ജ്യോതിഷ് ബാബു, ഖജാൻജി രാജേഷ് ജി.നായർ, കൺവീനർമാരായ ജിനോയ് ജോർജ്, കുഞ്ഞു കോശി പോൾ, കെ.ആർ.പ്രദീപ്കുമാർ, എബി മേക്കരിങ്ങാട്ട്, അനീഷ് ചുങ്കപ്പാറ, എൻ.കെ.സുഭാഷ് ലാൽ, റജി ശാമുവേൽ, രാജീവ് ഫൈനാർട്‌സ്, എം.സി.സിബി, ഷിനു കുര്യൻ, വി.ജി.പ്രമോദ്, ഇല്യാസ് വായ്പൂര് എന്നിവർ പ്രസംഗിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തും എട്ട് ഗ്രാമ പഞ്ചായത്തുകളും ചേർന്ന് തയാറാക്കിയ താലൂക്ക് വികസന രേഖ എം.പി.,എം.എൽ.എ.മാർ, ജില്ലാപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർക്ക് സമർപ്പിച്ചു. രാജു ഏബ്രഹാം എം.എൽ.എ., റെജി ചാക്കോ, തോമസ് മാത്യു എന്നിവർക്കും മാദ്ധ്യമ പ്രവർത്തകൻ എൻ.കെ.സുഭാഷ്‌ലാൽ എന്നിവർക്കും പുരസ്‌കാരം സമ്മാനിച്ചു.