പന്തളം: കുരമ്പാല ശ്രീചിത്രോദയം ഗ്രന്ഥശാലയിൽ മഹാകവി വിഷ്ണുനാരായണൻ നമ്പൂതിരി അനുസ്മരണവും, ഫോക് ലോർ അവാർഡ് ജേതാവ് ടി.ആർ വിഷ്ണുവിനെ ആദരിക്കലും നടന്നു. സമ്മേളനം മുൻസിപ്പൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അച്ചൻകുഞ്ഞ് ജോൺ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ ഗ്രന്ഥശാല പ്രസിഡന്റ് ഡി.പ്രകാശ് അദ്ധ്യത വഹിച്ചു. മഹാകവി വിഷ്ണുനാരായണൻ നമ്പൂതിരി അനുസ്മരണവും, ടി.ആർ വിഷ്ണുവിനെ ആദരിക്കലും ഡോ.നിബുലാൽ വെട്ടൂർ നിർവഹിച്ചു.സി വിനോദ് കുമാർ, എം.ചന്ദ്രൻ പിള്ള, എം.എ ജയദീപ്, കുമാരി മനു വന്ദന എന്നിവർ സംസാരിച്ചു. കൃപ അമ്പാടി, സുഗത പ്രമോദ്, ബിൻസി എന്നിവർ കവിതകളവതരിപ്പിച്ചു. പി ഗോപിനാഥകുറുപ്പ് സ്വാഗതവും എം.മനോജ് കുമാർ നന്ദിയും പറഞ്ഞു.