മൂലൂർ: സരസകവി മൂലൂർ എസ്.പത്മനാഭപണിക്കരുടെ 152-ാമത് ജയന്തിയും സ്മാരകത്തിന്റെ 32-ാമത് വാർഷികവും മാർച്ച് 11ന് ഇലവുംതിട്ട സരസകവി മൂലൂർ സ്മാരകത്തിൽ ആഘോഷിക്കുന്നു.
കൊവിഡ് മാനദണ്ഡം പാലിച്ച് രാവിലെ 10ന് ആരംഭിക്കുന്ന കവി സമ്മേളനം കവി വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്യും. മലയാളത്തിലെ ലബ്ധവപ്രതിഷ്ഠരായ കവികൾ കവിത അവതരിപ്പിക്കും. കവിസമ്മേളനത്തിനുശേഷം നടക്കുന്ന കേരള നവോത്ഥാന സ്മൃതി സമ്മേളനത്തിൽ ഐക്യ മലയരയ മഹാസഭാ ജനറൽ സെക്രട്ടറി പി.കെ.സജീവ് മുഖ്യപ്രഭാഷണം നടത്തും.ഉച്ചയ്ക്ക് ശേഷം 3.30ന് മൂലൂർ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 35-ാമത് മൂലൂർ അവാർഡ് സമർപ്പണ സമ്മേളനത്തിൽ മുൻ മന്ത്രി എം.എ.ബേബി പുരസ്‌കാരങ്ങൾ സമർപ്പിക്കും.