
തിരുവല്ല: ആരാധനയ്ക്കിടെ കുഴഞ്ഞുവീണ് പാസ്റ്റർ മരിച്ചു. ഇന്ത്യ ദൈവസഭാ ഇരവിപേരൂർ ഡിസ്ട്രിക്റ്റ് പാസ്റ്റർ മേപ്രാൽ മാനങ്കേരിൽ എം.വി.ശമുവേൽ (ജോസ് - 62) ആണ് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ഇരവിപേരൂരിലെ സഭാഹാളിൽ മരിച്ചത്. ക്വയറിനു നേതൃത്വം നൽകിയിരുന്ന മകനും വിശ്വാസികളും ചേർന്ന് ഉടനെ കുമ്പനാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുളക്കുഴ സീയോൻ ബൈബിൾ കോളജിലെ അധ്യാപകനായിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ : ചാത്തങ്കേരി വെൺപറമ്പിൽ സുജ. മക്കൾ: ജെസ്റ്റിൻ വി.സാമുവൽ, ജോയൽ വി.സാമുവൽ. മരുമകൾ: നെടുങ്ങാടപ്പള്ളി തോട്ടുങ്കൽ ആൻസി (സൗദി).